ad
Deshabhimani

കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം: അമ്മ കസ്റ്റഡിയിൽ

girl killed in vamanapuram

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 16, 2026, 06:19 AM | 1 min read

കോഴിക്കോട്: നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപം ആറുമാസം പ്രായമുള്ള നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയുടെ പുറകുവശത്തെ വരാന്തയിൽ പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.


പള്ളി പരിസരത്ത് വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ഇല്ലാത്ത വരാന്തയുടെ ഭാഗമാണ് പ്രസവത്തിനായി തിരഞ്ഞെടുത്തത്. പാലക്കാട് നിന്ന് എത്തിയ തീർത്ഥാടക സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അവർ പൊലീസിൽ വിവരമറിയിച്ചു.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഫ്രാങ്കോയെ തിരിച്ചറിഞ്ഞത്. ഇവരെ നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home