കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

ബിലാല്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കാണാതായ പടനായർകുളങ്ങര തെക്ക്, അറയ്ക്കൽ വീട്ടിൽ നൗഷാദ് –ഷെമീമ ദമ്പതികളുടെ മകൻ ബിലാലി(12)ന്റെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസം നടത്തിയ തിരച്ചിലിലാണ് വട്ടക്കായലിൽ കൊതുമുക്ക്പാലത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്.
ശനി വൈകുന്നേരമാണ് ബിലാലിനെ കാണാതായത് പടനായകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഫുട്ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
വിദ്യാർഥിയുടെ ചില വസ്ത്രങ്ങളും ചെരുപ്പും സൈക്കിളും കന്നേറ്റി കായലില വള്ളംകളി പവലിയന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. കായലിന് സമീപത്ത് സൈക്കിളിൽ വിദ്യാർഥി എത്തുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. ഇതോടെയാണ് കന്നേറ്റി കായലിൽ തിരച്ചിൽ തുടങ്ങിയത്.
ശനി, ഞായർ ദിവസങ്ങളിൽ നടത്തിയ തിരച്ചിൽവിദ്യാർത്ഥിയെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സ്കൂബാ ടീമും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ 7:50 ഓടെ മൃദദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് അതിനുശേഷം സംസ്കരിക്കും.
സഹേദരി: മുഹ്സിന









0 comments