print edition ബിഎൽഒയുടെ മരണം സിപിഐ എമ്മിനെതിരെ തിരിക്കാനുള്ള ഗൂഢാലോചന ; പിന്നിൽ കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ

കണ്ണുർ
പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബിഎൽഒയുടെ മരണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ച് കണ്ണൂർ നഗരത്തിലെ ചില കോൺഗ്രസ് നേതാക്കൾ.
ഏറ്റുകുടുക്കയിലെയും പയ്യന്നൂരിലെയും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുംമുന്പേ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് സിപിഐ എമ്മിനെതിരെ ആക്ഷേപം ഉന്നയിച്ചു. ഏറ്റുകുടുക്ക മേഖല സിപിഐ എം ശക്തികേന്ദ്രമായതിനാലാണ് ഇത്. ചില മാധ്യമങ്ങൾ ഇതിൽ കൊത്തി.
ബിഎൽഒയ്‌ക്കുമേൽ രാഷ്ട്രീയസമ്മർദമുണ്ടായില്ലെന്ന് പിതാവും അടുത്ത ബന്ധുക്കളും തിങ്കളാഴ്‌ചയും ആവർത്തിച്ചു. അനീഷ് ജോർജിന് തൊഴിൽ സമ്മർദമുണ്ടായില്ലെന്ന് കലക്ടർ റിപ്പോർട്ട് നൽകിയെന്ന വ്യാഖ്യാനമാണ് ഇപ്പോൾ ചിലർ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ താൽപ്പര്യത്തിനെതിരായി കലക്ടർക്ക് റിപ്പോർട്ട് നൽകാനാകില്ലെന്നതാണ് വസ്‌തുത.
കലക്ടർക്ക് പരാതി നൽകുമെന്ന് ഭീഷണി
അനീഷ് ജോർജിനെതിരെ കലക്ടർക്ക് പരാതി നൽകാൻ പ്രദേശിക കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ട ശബ്ദരേഖയിലാണ് കോൺഗ്രസുകാർ കലക്ടർക്ക് പരാതി നൽകുമെന്ന് പറയുന്നത്. പരാതി നൽകിയാൽ ബിഎൽഒയ്‌ക്ക് പ്രശ്‌നമാകുമെന്നും ശബ്ദരേഖയിലുണ്ട്.
വീടുകൾ സന്ദർശിച്ചപ്പോൾ പ്രാദേശിക കോൺഗ്രസ് നേതാവ് ഒപ്പംചേർന്നത് അനീഷിനെ ബുദ്ധിമുട്ടിച്ചിരുന്നു. അനീഷ് ഇയാളെ വിലക്കിയതിനെതുടർന്നാണ്, കലക്ടർക്ക് പരാതി നൽകുമെന്നും അത് പ്രശ്‌നമാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്.










0 comments