ad
Deshabhimani

ഛത്തീസ്ഗഡില്‍ വെളിപ്പെട്ടത് ബിജെപിയുടെ കപടമുഖം : ബിനോയ് വിശ്വം

Binoy Viswam
വെബ് ഡെസ്ക്

Published on Jul 28, 2025, 04:10 PM | 1 min read

തിരുവനന്തപുരം : ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി വാഴ്ചയുടെ കീഴിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഡിൽ പുറത്തുവന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്താകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയവിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞത്. കള്ളക്കേസിൽ കുടുക്കി തടവറയിൽ കുടിവെള്ളം പോലും കിട്ടാതെ മരണപ്പെട്ട സ്റ്റാൻസ്വാമി ബിജെപിയുടെ കപട ക്രിസ്തീയ സ്‌നേഹത്തിന്റെ തനിനിറം പുറത്തറിയിച്ചു.


ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരിൽ ഒരുവിഭാഗം ബിജെപിയോട് പുലർത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ അമ്പരപ്പിക്കുന്നതാണ്. ക്രിസ്ത്യൻ - മുസ്ലിം വൈരം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂർവ്വം ബിഷപ്പുമാർ യഥാർഥ ക്രിസ്തു ശിഷ്യന്മാരാണോയെന്ന് വിശ്വാസസമൂഹം ചോദിക്കാതിരിക്കില്ല. മതന്യൂനപക്ഷങ്ങളുടെ ആരാധനാ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിജ്ഞാബദ്ധമായി നിലകൊള്ളുമെന്നും ബിനോയ് വിശ്വം പ്രസ്താവനയിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home