ad
Deshabhimani

വോട്ടഭ്യർത്ഥനയ്ക്കിടെ വീട്ടമ്മയെ കടന്നുപിടിച്ച ബിജെപിക്കാരൻ അറസ്‌റ്റിൽ

BJP FLAG KERALA
വെബ് ഡെസ്ക്

Published on Feb 27, 2026, 09:05 PM | 1 min read

മംഗലപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ ​ബിജെപി സ്ഥാനാർഥിക്കാപ്പം വോട്ട് അഭ്യർത്ഥിച്ചെത്തിയപ്പോൾ വീട്ടമ്മയെ കടന്നുപിടിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം ഇടവിളാകം പിഞ്ഞാറ്റുവിള വീട്ടിൽ രാജു (56) നെയാണ് മംഗലപുരം പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.


നവംബറിലായിരുന്നു സംഭവം. പ്രതി വോട്ട് ചോദിച്ചെത്തിയപ്പോൾ വെളളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കള ഭാഗത്തേക്ക് പോയ വീട്ടമ്മയെ ബിജെപി പ്രവർത്തകനായ പ്രതി പിന്നാലെചെന്ന്‌ കടന്നുപിടിച്ചു. കുതറിമാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ ബിജെപി സ്ഥാനാനാർഥിയോട് വിവരം പറഞ്ഞെങ്കിലും നിഷേധാത്മക സമീപനമാണ്‌ സീകരിച്ചത്‌. തുടർന്ന് വീട്ടമ്മ മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home