print edition ബിജെപി അധ്യക്ഷൻ 200 കോടി മറച്ചുവച്ചു

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലുള്ള 200 കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് മറച്ചുവച്ചതായി പരാതി. നേമം മണ്ഡലത്തിലെ സ്ഥാനാർഥിയായ ഇദ്ദേഹം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. ആകെ 93 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും സന്പന്നനായ സ്ഥാനാർഥിയാണ്.
രാജീവ് ചന്ദ്രശേഖർ ബംഗളൂരു സൗത്ത് സിറ്റി കോർപറേഷനിൽ സ്വന്തം പേരിൽ 5,02,805 ലക്ഷം രൂപ കെട്ടിടനികുതി ഒടുക്കിയതിന്റെ രേഖ
ശതകോടീശ്വരനായ ബിസിനസുകാരനായിട്ടും വീടോ വാഹനങ്ങളോ ഉള്ളതായി സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മാർച്ച് 17ന് ബംഗളൂരു സൗത്ത് സിറ്റി കോർപറേഷനിൽ സ്വന്തം പേരിൽ 5,02,805 ലക്ഷം രൂപ കെട്ടിടനികുതി ഒടുക്കിയതിന്റെ രേഖകൾ പുറത്തുവന്നു. ബംഗളൂരു കോറമംഗല മൂന്നാംബ്ലോക്കിലാണ് 1.07 ഏക്കർ വിസ്‌തൃതിയിലുള്ള സ്വത്ത്. ശതകോടീശ്വരന്മാർ താമസിക്കുന്ന മേഖലയിൽ ഏകദേശം 49,000 ചതുരശ്രയടിയിലുള്ളതാണ് വീട്.











0 comments