print edition ബിജെപിയുടെ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കണം; അഞ്ജനയുടെ പരാതിയിൽ നേതാക്കൾ കുടുങ്ങും

തിരുവനന്തപുരം: ബിജെപിയുടെ ഫണ്ട് വെട്ടിപ്പ് കുംഭകോണത്തിൽ ആരോപണവിധേയയായ സംസ്ഥാന സെക്രട്ടറി എം പി അഞ്ജന പൊലീസിന് പരാതി നൽകിയത് ഒരു വിഭാഗത്തെ കുടുക്കാൻ. പൊലീസ് അന്വേഷം തുടങ്ങിയാൽ ഫണ്ട് തട്ടിപ്പിന്റെ കൂടുതൽ കഥ പുറത്തുവരും.
ആദായനികുതി വകുപ്പ്, ഇഡി എന്നിവയുടെ അന്വേഷണത്തിന് മുറവിളിയുയരും. ഇത് ബിജെപിയെ കൂടുതൽ കുഴപ്പത്തിലാക്കുമെന്നാണ് ആശങ്ക.
നിയമസഭാ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചുമതലയിലുണ്ടായിരുന്ന അഞ്ജന വ്യാജബിൽ നൽകി കോടികൾ കമീഷനടിച്ചു എന്ന ആരോപണമാണ് ആദ്യം ഉയർന്നത്. അവർക്ക് കമീഷൻ നൽകിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശവും പ്രചരിച്ചു.
ഇൗ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണം, വ്യാജ വാർത്തകളെക്കുറിച്ച് അന്വേഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അഞ്ജന സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഇപ്പോഴും പാർടി ചുമതലയിൽ തുടരുകയാണെന്നും നടപടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.










0 comments