ad
Deshabhimani

ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ ആക്രമിച്ചു

Police.jpg
വെബ് ഡെസ്ക്

Published on Feb 21, 2026, 07:18 AM | 1 min read

കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസുകാരുടെ മർദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെയാണ്‌ ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി മർദിച്ചത്‌. 17ന്‌ ശൂരനാട്‌ തെക്ക്‌ കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം.


ആർഎസ്‌എസുകാരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പെടെ 15പേർ ചേർന്നാണ് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ പൃഥ്വിരാജിനെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റെ പരാതിയിൽ ആർഎസ്‌എസുകാർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. കേസ് ഒത്തുതീർപ്പാക്കാൻ ആർഎസ്‌എസ്‌ നേതൃത്വം ഇടപെട്ടെങ്കിലും രാജി പ്രസാദ് തയ്യാറായിട്ടില്ല. പൃഥ്വിരാജിന്റെ അടുത്തബന്ധുവായ യുവാവിനെ ആർഎസ്‌എസുകാരിൽ ചിലർ മർദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്‌തതിനാണ്‌ ഉത്സവ ദിവസം കാത്തിരുന്ന്‌ പൃഥ്വിരാജിനെ ആക്രമിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home