ad
Deshabhimani

മറന്നുപോയോ അശോകിന്റെ പഴയ വാക്കുകൾ?

DEal.
avatar
റഷീദ്‌ ആനപ്പുറം

Published on Jun 12, 2026, 12:30 AM | 2 min read

തിരുവനന്തപുരം: ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായി യുഡിഎഫ്‌ സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച ബി അശോക്‌ മുന്പുപറഞ്ഞ വാക്കുകൾ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു. രാജീവ്‌ ഗാന്ധിക്കും സോണിയക്കുമെതിരെ മുന്പ്‌ പറഞ്ഞതാണ്‌ വീണ്ടും ചർച്ചയാകുന്നത്‌. ഗുജറാത്ത്‌ കലാപം വംശഹത്യയെങ്കിൽ കോൺഗ്രസ്‌ ഡൽഹിയിൽ നടത്തിയ സിഖ്‌ കൂട്ടക്കൊലയും വംശഹത്യയാണ്‌ എന്നായിരുന്നു അശോക്‌ സമർഥിച്ചത്‌. മോദിയുടെ ശിവഗിരി സന്ദർശനവുമായി ബന്ധപ്പെട്ട്‌ 2013 ഏപ്രിൽ 24ന്‌ കേരള ക‍ൗമുദിയിൽ ‘മോദി ശിവഗിരിയിൽ വന്നാലെന്താ’ എന്ന ലേഖനത്തിലാണ്‌ അശോക്‌ ഗുജറാത്ത്‌ കലാപവുമായി സിഖ്‌ വിരുദ്ധകലാപത്തെ താരതമ്യം ചെയ്‌തത്‌. അശോകിനെ വെള്ളപൂശുന്ന യുഡിഎഫിന്‌ അദ്ദേഹം കോൺഗ്രസിനെതിരെ മുന്പ്‌ പറഞ്ഞത്‌ ഇപ്പോൾ ബൂമറങ്ങാകുകയാണ്‌. ലേഖനത്തിൽ രാജീവ്‌ ഗാന്ധിയെ വിമർശിക്കുന്നുണ്ട്.

1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്നുണ്ടായ സിഖ്‌ കലാപത്തെ ന്യായീകരിക്കാനാണ്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ശ്രമിച്ചതെന്ന്‌ ലേഖനത്തിൽ പറയുന്നു. ഗുജറാത്ത്‌ കലാപത്തിന്റെ പേരിൽ മോദി വരുന്നതിനെ എതിർക്കുന്നവർ സിഖ്‌ വിരുദ്ധ കലാപശേഷം രാജീവ്‌ ഗാന്ധിയും സോണിയയും ശിവഗിരിയിൽ വന്നപ്പോൾ മുറുമുറുപ്പുണ്ടാക്കിയിട്ടില്ല. സിഖുകാർ ഇന്ത്യക്കാരല്ലേ എന്നും ലേഖനത്തിൽ ചോദിക്കുന്നു. ലേഖനം എഴുതുന്പോൾ കേരള കാർഷിക സർവകലാശാല വിസിയായിരുന്നു അശോക്‌. ഇത്‌ കോൺഗ്രസിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചീഫ്‌ സെക്രട്ടബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായി യുഡിഎഫ്‌ സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച ബി അശോക്‌ മുന്പുപറഞ്ഞ വാക്കുകൾ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു. രാജീവ്‌ ഗാന്ധിക്കും സോണിയക്കുമെതിരെ മുന്പ്‌ പറഞ്ഞതാണ്‌ വീണ്ടും ചർച്ചയാകുന്നത്‌.റിയെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തി. അശോക്‌ സർവീസ്‌ ചട്ടം ലംഘിച്ചതായി ചീഫ്‌ സെക്രട്ടറി റിപ്പോർട്ടും നൽകി.

സസ്‌പെൻഷൻ ഉറപ്പായതോടെ സുപ്രീംകോടതിയെ സമീപിച്ചാണ്‌ രക്ഷപ്പെട്ടത്‌. സർവീസ്‌ ചട്ടലംഘനം നടത്തിയ അശോകിനെ എൽഡിഎഫ്‌ സർക്കാർ സസ്‌പെൻഡ്‌ ചെയ്‌തതിനെ കുറ്റപ്പെടുത്തിയ വി ഡി സതീശൻ അദ്ദേഹത്തെ ആദ്യമായി സസ്‌പെൻഡ്‌ ചെയ്‌തത്‌ ഉമ്മൻ ചാണ്ടിയാണെന്ന വസ്‌തുത മറച്ചുവക്കുകയാണ്‌. സർക്കാരിനെതിരെ നിരന്തരം എഴുതുകയും അഭിമുഖം നൽകുകയും ചെയ്‌തതിനാണ്‌ എൽഡിഎഫ്‌ സർക്കാർ അശോകിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌. മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന്‌ പരസ്യമായി വിശേഷിപ്പിച്ചയാളാണ്‌ ഇദ്ദേഹം. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ അതിവേഗം സസ്‌പെൻഷൻ പിൻവലിച്ച്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി നിയമിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home