പണവും പവറും കരുത്ത്; സുഗതനെ എതിർത്താൽ ജീവന് ഭീഷണി

ആർ സുഗതൻ
തിരുവനന്തപുരം: വധശ്രമങ്ങൾ, വീടുകയറി ആക്രമണം, നരഹത്യാശ്രമം, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറൽ, പൊതുസ്ഥലത്ത് ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ സുഗതൻ ബിജെപിയിലെ പലനേതാക്കൾക്കും വേണ്ടപ്പെട്ടവനാണ്. പണവും പവറും കൈവശമുള്ള ഇയാൾ പറയുന്നതിനപ്പുറംപോയാൽ ജീവനുതന്നെ ഭീഷണിയാണെന്ന് വാഴോട്ടുകോണത്തും വട്ടിയൂർക്കാവിലുമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്.
കേസുകൾ പലതും പണംനൽകിയും ഭീഷണിപ്പെടുത്തിയും ഒത്തുതീർപ്പാക്കുകയാണ് ഇയാളുടെ രീതി. കൗൺസിലറായശേഷം നടത്തിയ വധശ്രമക്കേസിലാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. വി കെ പ്രശാന്ത് എംഎൽഎ ആയിരുന്നപ്പോൾ ആക്രമിക്കാൻ ശ്രമിച്ചകേസുമുണ്ട്. വട്ടിയൂർക്കാവ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിലും ഉൾപ്പെട്ടിരുന്നു.
സുഗതൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും പൊതുസമാധാനം തകർക്കുന്നയാളുമായതിനാൽ കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്നുകാട്ടിയാണ് മാർച്ചിൽ പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ജൂൺ എട്ടിന് കലക്ടർ റിപ്പോർട്ട് അംഗീകരിച്ച്, കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടു. മാർച്ചിൽ കടയിൽമുടുന്പ് ക്ഷേത്രത്തിൽവച്ച് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപ്പോയി. കേസിലെ മറ്റ് മൂന്നുപ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതൻ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങി, കീഴ്‌ക്കോടതിയിൽനിന്ന് ജാമ്യം തേടാൻ ഹൈക്കോടതി നിർദേശിച്ചു. അഞ്ചുദിവസമാണ് ഇതിനുള്ള സമയം അനുവദിച്ചത്. ഇൗ കാലാവധി കഴിഞ്ഞിട്ടും സുഗതൻ കീഴടങ്ങിയില്ല. തുടർന്നാണ് പൊലീസ് വീട്ടിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്.









0 comments