കാപ്പകേസ് പ്രതിക്ക് കോർപറേഷന്റെ കരുതൽ
print edition ജയിലിൽകിടന്നാലും വേതനം ഉറപ്പ്

കാപ്പ കേസ് പ്രതിയായ സുഗതൻ കോടതി നിർദേശപ്രകാരം വിയ്യൂർ ജയിൽവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ (ഫയൽ ചിത്രം)

വി എസ് വിഷ്ണുപ്രസാദ്
Published on Sep 17, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിടയ്ക്കപ്പെട്ട സ്വന്തം കൗൺസിലർക്ക് ബിജെപിയുടെയും തിരുവനന്തപുരം മേയറുടേയും പ്രത്യേക കരുതൽ. ജയിലിടയ്ക്കപ്പെട്ടശേഷവും തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ സുഗതന്റെ വേതനം മുടങ്ങാതെ എത്തിക്കണമെന്നാണ് മേയർ വി വി രാജേഷിന്റെ നിർദേശം. ഇതനുസരിച്ച് കോർപറേഷൻ സെക്രട്ടറി എല്ലാം കൃത്യമായി നൽകുന്നുമുണ്ട്.
മൂന്ന് കാപ്പകേസുകളിലെ പ്രതിയും കൊടുംക്രിമിനലുമായ സുഗതനുവേണ്ടിയാണ് മേയറും ബിജെപി നേതൃത്വവും നിയമത്തെ വെല്ലുവിളിക്കുന്നത്. കഴിഞ്ഞ നാലുമാസമായി മുടങ്ങാതെ ഓണറേറിയം നൽകുന്നുണ്ട്. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപകിന് വിവരാവകാശംവഴിയാണ് ഇതുസംബന്ധിച്ച രേഖകൾ ലഭിച്ചത്.
ജൂൺ ഒമ്പതിനാണ് സുഗതനെ അറസ്റ്റ് ചെയ്തത്. അതിനുമുന്പ് ഒരുമാസം ഒളിവിലായിരുന്നു. നാലുമാസത്തെ വേതനം സുഗതന് നൽകിയതായാണ് വിവരം. കൗൺസിലിൽ പങ്കെടുക്കുന്നതിലെ അലവൻസ് ഉൾപ്പെടെ 9500 രൂപയാണ് പ്രതിമാസം ഓരോ അംഗത്തിനും നൽകുന്നത്. ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക്, സുഗതന്റെ അംഗത്വം നഷ്ടമാകാതിരിക്കാനുള്ള നിയമവിരുദ്ധ നടപടികൾക്ക് യുഡിഎഫ് സർക്കാർ ഒത്താശ നൽകുകയാണ്. ജയിലിയായ സുഗതന് ആറുമാസം അവധി അനുവദിച്ചത് നിയമക്കുരുക്കിലാണ്. ഇതിനെല്ലാമെതിരെ എൽഡിഎഫ് നിയമപോരാട്ടവും ജനകീയപോരാട്ടവും തുടരുകയാണ്.









0 comments