print edition ഇഡി തെരഞ്ഞെടുപ്പ് തമാശ : ബിനോയ് വിശ്വം

ആലപ്പുഴ
തെരഞ്ഞെടുപ്പു കാലങ്ങളിൽ കേരളത്തിലേക്ക് വരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ‘തെരഞ്ഞെടുപ്പ് തമാശ’യായി മാറിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുമുമ്പ് നടന്ന തെരഞ്ഞെടുകളിൽ വന്ന ഇഡി കൈയിൽ ഒന്നുമില്ലാത്തതിനാൽ വന്നപോലെതന്നെ പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ കാറ്റുവീശും. ആ കാറ്റ് ജനങ്ങൾ തുറന്നുവിട്ടതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആരംഭം കുറിക്കലായിരിക്കും അത്.
പരാജയഭീതിയിൽ കൈകോർക്കുന്ന യുഡിഎഫും ബിജെപിയും ഇഡിയെ പിന്തുണയ-്‌ക്കുന്നു. ഡൽഹിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ ഇഡി വരുമ്പോൾ തള്ളിപ്പറയുന്ന കോൺഗ്രസ് കേരളത്തിൽ ഇഡിക്ക് ജയ് വിളിക്കുന്നു. ഗതികെട്ട കോൺഗ്രസിന്റെ ബിജെപി ചങ്ങാത്തത്തെ കേരളം തോൽപ്പിക്കും. സ്ത്രീകളെ ഉപഭോഗ വസ-്‌തുക്കളായി കാണുന്നവരെ സംരക്ഷിക്കുന്ന കോൺഗ്രസ് അധാർമികതയുടെ പാർട്ടിയായി മാറി. ശബരിമലയിലെ സ്വത്ത് അപഹരിച്ചവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നത് സർക്കാർ നയമാണെന്നും അദ്ദേഹം പറഞ്ഞു.








0 comments