ad
Deshabhimani

print edition തന്ത്രിക്ക് ദൈവത്തിനേക്കാൾ 
വലുത്‌ ബിജെപി: ബിനോയ് വിശ്വം

binoy vishwam
വെബ് ഡെസ്ക്

Published on Feb 22, 2026, 01:45 AM | 1 min read


തിരുവനന്തപുരം

ദൈവത്തേക്കാള്‍ വലുതായി ബിജെപി നേതാവിനെ കാണുന്ന തന്ത്രി കണ്ഠര് രാജീവരുടെ രാഷ്ട്രീയം ഇപ്പോൾ വ്യക്തമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ളയുടെ പുസ്തകത്തിൽ അങ്ങനെയാണ് പറയുന്നത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന ശ്രീധരൻപിള്ള പറഞ്ഞാൽ നട അടയ്ക്കാൻ തന്ത്രിക്ക് എന്തധികാരമാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ക്ഷേത്രകാര്യങ്ങളിൽ ഇടപെട്ട്‌ ലാഭം കൊയ്യുന്നവരാണ് ബിജെപിയും കോൺഗ്രസുമെന്ന് തെളിഞ്ഞു.


ദൈവത്തിന്റെയോ ക്ഷേത്രത്തിന്റെയോ സ്വത്ത് ആര് അപഹരിച്ചാലും അത് തെറ്റാണെന്നും അവർക്ക് മാപ്പില്ലെന്നുമാണ് എൽഡിഎഫ് നിലപാട്. തന്ത്രിക്കും ഇത് ബാധകമാണ്. ജാമ്യം കിട്ടിയാലും എസ്‌ഐടിയുടെ അന്വേഷണത്തെ ബാധിക്കില്ല. എസ്‌ഐടി പ്രവർത്തനങ്ങളിൽ എൽഡിഎഫോ സംസ്ഥാന സർക്കാരോ ഇടപെട്ടിട്ടില്ല. മതങ്ങളെ തമ്മിൽ തല്ലിച്ച് ലാഭം കൊയ്യുന്ന ചില തീവ്രവാദ പ്രവണത എല്ലാ മതങ്ങളിലും ഉണ്ട്. അതാണ് ഞങ്ങളുടെ മുഖ്യ എതിരാളി. ആ എതിർപ്പിൽ ഞങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ യഥാർഥ മതവിശ്വാസികളാണ്. യഥാർഥ വിശ്വാസികളെ മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home