ഭൂമി കോൺക്ലേവ് സമാപിച്ചു
ഭൂഭരണത്തിന്റെ ആധുനികവൽക്കരണം : കേരളം നയിക്കണം

തിരുവനന്തപുരം
രാജ്യത്തെ ഭൂഭരണത്തിന്റെ ആധുനികവൽക്കരണത്തിന് കേരളം നേതൃപരമായ പങ്കുവഹിക്കണമെന്ന് ഡിജിറ്റൽ സർവേയുമായ ബന്ധപ്പെട്ട് റവന്യു വകുപ്പ് സംഘടിപ്പിച്ച ഭൂമി കോൺക്ലേവ്. 23 സംസ്ഥാനങ്ങളിൽനിന്ന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കോൺക്ലേവിലാണ് നിർദേശം.
രാജ്യത്താകമാനം ഭൂരേഖാപരിപാലനത്തിൽ ഏകരൂപവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സർവെ ഓഫ് ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതാണ് കേരളത്തിന്റെ ഈ രംഗത്തെ മുൻകൈകളെന്ന് സർവേയർ ജനറൽ ഹിതേഷ് കുമാർ മക്വാന പറഞ്ഞു.
ഭൂപരിപാലനത്തിൽ മാത്രമല്ല, ഭൂഭരണത്തിലും കേരളം വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരേഖ പരിപാലനത്തിൽ കേരളം എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മറ്റു സംസ്ഥാനങ്ങൾ കേരളത്തെ പിന്തുടരണമെന്നും ഹിമാചൽ പ്രദേശ് റവന്യുമന്ത്രി ജഗത് സിങ് നേഗി പറഞ്ഞു. സമാപന സമ്മേളനം സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു.









0 comments