ad
Deshabhimani

എസ്‌ബിഐ ഓഹരിവിൽപ്പനയുടെ ലക്ഷ്യം സ്വകാര്യവൽക്കരണം: ബെഫി

sbi
വെബ് ഡെസ്ക്

Published on Jul 17, 2025, 01:52 AM | 1 min read


തിരുവനന്തപുരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുന്നത്‌ പടിപടിയായുള്ള സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണെന്ന്‌ എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി). ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് വഴി ഓഹരി വിൽക്കുന്നത്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊരു തുടർപ്രക്രിയയാണ്. 2017ലും 5220 ലക്ഷം ഓഹരി വിറ്റ്‌ 15000 കോടി രൂപ സമാഹരിച്ചിരുന്നു. അതുവഴി ബാങ്കിലെ സർക്കാർ ഓഹരി പങ്കാളിത്തം 56.92 ശതമാനമായി കുറഞ്ഞു. ഇപ്പോഴത്തെ ഓഹരി വിൽപ്പന കഴിയുന്നതോടെ സർക്കാർ പങ്കാളിത്തം 55 ശതമാനത്തിനും താഴെയാകും. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചി
രുന്നു.


മറ്റു പൊതുമേഖലാ ബാങ്കുകളും ഓഹരി വിൽപനയ്‌ക്ക് തയ്യാറെടുക്കുന്നു. ഇതുവഴി 45,000 കോടിരൂപയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ സ്വകാര്യവൽക്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവയ്‌ക്കും. ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് സംരക്ഷണകവചമായി വർത്തിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. ഈ സംരക്ഷണ കവചമാണ് പിച്ചിചീന്തുന്നത്.


ഒരു ലക്ഷത്തോളം ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിൽ സ്ഥിരനിയമനം നടത്താതെ തൊഴിലുകൾ പുറംകരാർ നൽകുന്നതും ദിവസക്കൂലിക്കാരെ വിന്യസിക്കുന്നതും സ്വകാര്യവൽക്കരണത്തിന് മുന്നോടിയാണ്. ഇപ്പോൾ എസ്ബിഐയുടെ ഓഹരിവില ഇടിഞ്ഞിട്ടുണ്ട്. ബാങ്കുകൾ കോർപറേറ്റുകളുടെ കൈപ്പിടിയിലൊതുങ്ങുന്നതോടെ സാധാരണക്കാർക്കുള്ള സേവനങ്ങൾ കുറയും. ക്രമേണ വിദേശ ബാങ്കുകളുടെ പിടിയിലേക്ക് ബാങ്കുകൾ എത്തിച്ചേരും. ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും ഫെഡറേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home