ad
Deshabhimani

ഇവിടെയുണ്ട് സ്വപ്നം നേടിയവർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം സനോജ്

Published on Mar 08, 2026, 12:56 AM | 1 min read

നിലന്പൂര്‍:‘എങ്ങനെയെങ്കിലും പഠിച്ച് ജോലിവാങ്ങണമെന്ന ആഗ്രഹമായിരുന്നു മനസില്‍. സര്‍ക്കാര്‍ജോലി ജീവിതസ്വപ്നമായിരുന്നു. അതിനിടയിലാണ് വനാശ്രിതരായ പട്ടികവര്‍ഗ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് പ്രത്യേക നിയമനം നല്‍കുന്നുണ്ടെന്ന് അറിഞ്ഞത്. ഇന്ന് ഞാന്‍ സംസ്ഥാന വനംവകുപ്പിന്റെ ഭാഗമാണ്’– സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിയമനത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച കക്കാടംപൊയില്‍ വാളന്തോട് കള്ളിപ്പാറ ആതിരയുടെ വാക്കുകളിൽ നിറയെ സന്തോഷം. കൊടുവള്ളി കെഎംഒ കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യൂക്കേഷനില്‍ ബിഎഡിന്‌ പഠിക്കുന്പോഴാണ് വനംവകുപ്പിലെ പ്രത്യേക നിയമനത്തെക്കുറിച്ച്‌ അറിഞ്ഞത്‌. ഉടനെ പട്ടികവര്‍ഗ വകുപ്പ് മുഖാന്തരം അപേക്ഷ നല്‍കി.

പ്രതീക്ഷയോടെ എഴുതിയ പരീക്ഷഇവിടെയുണ്ട് സ്വപ്നം നേടിയവർയ്‌ക്ക്‌ പിന്നാലെ റാങ്ക്‌ പട്ടിക പുറത്തുവന്നപ്പോൾ പാതിവഴിയിൽ ബിഎഡ്‌ പഠനം നിർത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നെന്ന്‌ ആതിര പറഞ്ഞു. 2023 മാര്‍ച്ച് 25ന് നിലന്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്‍ പരിധിയിലെ അകന്പാടം ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു നിയമനം. ശേഷം തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഒന്പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി.

എല്ലാത്തിനും ഭര്‍ത്താവ് രഞ്ജിത്തിന്റെയും അച്ഛന്‍ ബാബുവിന്റെയും അമ്മ ശ്രീജയുടെ പിന്തുണയുണ്ടായിരുന്നു– ആതിര പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 500 വനാശ്രിത പട്ടികവര്‍ഗക്കാര്‍ക്കാണ് വനംവകുപ്പില്‍ പ്രത്യേക നിയമനത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്‌തികയിൽ നിയമനം നല്‍കിയത്. അതില്‍ 101 പേരും വനിതകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home