ബഷീർ എംബി മൂസ അന്തരിച്ചു

ബഷീർ എംബി മൂസ
കാഞ്ഞങ്ങാട് : ചന്ദ്രിക ഡയറക്ടറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എംബി മൂസാ ഹാജിയുടെ മകൻ ബഷീർ എംബി മൂസ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗമായിരുന്നു.
മാതാവ്: കെഎം ഖദീജ. ദേർളക്കട്ടെയിലെ പരേതനായ മുഹമ്മദ് ബാവ റക്സിയുടെയും സുഹറയുടെയും മരുമകനാണ്. ഭാര്യ: ഷമീന ബഷീർ. മക്കൾ: റിഫ ബഷീർ, റിസ ബഷീർ, റിമ ബഷീർ. മരുമക്കൾ: മുസലിയം വീട്ടിൽ ഷെഹഫാസ് ഷൗക്കത്ത് അലി (നാട്ടിക, തൃശൂർ), ഇസ്മായിൽ കൊരമ്പയിൽ (മഞ്ചേരി). സഹോദരങ്ങൾ: എംബിഎം അഷ്റഫ് (മാനേജർ, കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ), വഹീദ അബ്ദുൽ റഹ്മാൻ, ഖൈറുന്നിസ ഇഖ്ബാൽ, സാഹിറ യഹിയ.








0 comments