കപ്പലാപമൊഴിയാതെ മണിപ്പൂർ; വീണ്ടും പ്രതിഷേധങ്ങൾ ആളിക്കത്തുന്നു

ഇംഫാൽ: മണിപ്പുരിൽ തുടരുന്ന സംഘർഷങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലെ സർക്കാർ വീഴ്‌ചയിലും താഴ്‌വരയിലെ അഞ്ച് ജില്ലകളിൽ മെയ്‌തീ സംഘടനയുടെ പ്രതിഷേധം. ഫെഡറേഷൻ ഓഫ് ഹൗമി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ പ്രതിഷേധം.
കാങ്‌ലയിലേക്ക് മാർച്ച് നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തിങ്കളാഴ്‌ച ഇൗസ്‌റ്റ് ഇംഫാലിൽ മൂന്ന് മെയ്‌തീ വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കാങ്പോക്പി ജില്ലയിലെ കുക്കി-സോ സായുധസംഘത്തിന്റെ ക്യാമ്പിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു.
2023 മെയിൽ സംസ്ഥാനത്ത് സംഘർഷങ്ങൾ ആരംഭിച്ച ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നടപടി. ഇത്തരം ക്യാമ്പുകൾ അടച്ചുപൂട്ടണമെന്നത് മെയ്തീ സംഘടനകളുടെ ദീർഘകാല ആവശ്യമാണ്. കഴിഞ്ഞ ആഴ്ച കുക്കി വിഭാഗത്തിന്റെ സായുധസേനയുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിന്റെ വസതിക്ക് മുന്നിൽ കുത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ നാട്ടുകാർ അക്രമികൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. ആഴ്ചകൾ പിന്നിടുംതോറും ജനങ്ങൾ കൊല്ലപ്പെടുന്നത്രയും ഭീകരമായ സംഘർഷാവസ്ഥ നിലനിന്നിട്ടും ഇതിനെതിരെ ശബ്ദമുയർത്താൻ പോലും ഭരണകൂടം തയാറായിട്ടില്ല.








0 comments