Deshabhimani

നോക്കുകുത്തിയായി മന്ത്രി; പുതിയ ബാർ ലൈസൻസ് നൽകിയ 2 ഡെപ്യൂട്ടി കമീഷണർക്ക് സസ്പെൻഷൻ

M Liju Bar
വെബ് ഡെസ്ക്

Published on Oct 31, 2026, 10:47 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം: മന്ത്രിയറിയാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ രണ്ട് പേർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമീഷണർ പി കെ സതീഷ്, കോട്ടയം ജില്ലയുടെ ചാർജുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ പി എൽ ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ നയം മനസിലാക്കി നടപടി എടുക്കാൻ ഉദ്യോ​ഗസ്ഥർക്കാകണമെന്നും ഇതിന്റെ ഭാ​ഗമാണ് നടപടിയെന്നും മന്ത്രി എം ലിജു പറഞ്ഞു.


കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കുമാണ് ഡെപ്യൂട്ടി കമീഷണർമാർ തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. യുഡിഎഫ്‌ സർക്കാരിന്റെ മദ്യനയത്തിന്റെ ചർച്ചകൾക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിയോടുപോലും ആലോചിക്കാതെ വൈൻ വിൽപനയ്‌ക്ക്‌ അനുമതി നൽകിയതും വിവാദമായിരുന്നു. ചാലക്കുടിയിലെ ബേക്കറിയിൽ വീര്യംക‍ൂടിയ വൈൻ വിൽക്കാൻ അനുമതി നൽകിയത്‌ താൻ അറിഞ്ഞില്ലെന്ന് മന്ത്രിയുടെ തുറന്നുപറഞ്ഞു. എക്‌സൈസ്‌ കമീഷണർ മുഖ്യമന്ത്രിക്കായി രഹസ്യനീക്കങ്ങൾ നടത്തിയതെന്നാണ് ആരോപണം.


മുഖ്യമന്ത്രി നേരിട്ട്‌ പലതീരുമാനങ്ങളും എടുക്കുന്നതിന്റെ എതിർപ്പ്‌ ലിജു പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്‌. വീര്യംകുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കം മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുമ്പോഴാണ്‌ താൻ അറിഞ്ഞത്‌ എന്ന്‌ ലിജു പറഞ്ഞിരുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിലും ഭിന്നതയുണ്ട്‌. ബിവറേജസ്‌ കോർപറേഷൻ പിടിക്കാൻ കോൺഗ്രസിലെ രണ്ട്‌ സംഘടനകൾ നടത്തുന്ന കളികളിലും മന്ത്രി കാഴ്‌ചക്കാരനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home