Deshabhimani

print edition ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

Balasangham State Conference.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 12:00 AM | 1 min read

നീലേശ്വരം : ബാലസംഘത്തിന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്‌ വെള്ളിയാഴ്ച നീലേശ്വരം പാലായിയിൽ തുടക്കമാവും. പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ യു ബാലചന്ദ്രൻ–കെ അഭിഷേക് നഗറിൽ ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന്‌ സാംസ്കാരിക സദസ് ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനംചെയ്യും. 28ന് വൈകിട്ട് ആറിന് ‘സമരപർവം’ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ 29ന് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലെ ടി നാരായണൻമാസ്റ്റർ നഗറിൽ നടക്കുന്ന ബാലസംഗമത്തിൽ 25,000 കുട്ടികൾ അണിനിരക്കും. എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനംചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home