print edition വേരുകൾ തേടിയെത്തി, രാജ ജാർഖണ്ഡിലേക്ക്

ബബിഷ ബാബു
Published on Mar 08, 2026, 03:05 AM | 2 min read
തലശേരി : ആറാംവയസിൽ അച്ഛന്റെ വേരുകൾ തേടിയെത്തി, രാജ ജാർഖണ്ഡിലേക്ക്. കൈവിട്ട് വഴിതെറ്റി കേരളത്തിലെത്തിയ രാജയ്ക്ക് 12 വർഷത്തിനുശേഷം സ്വന്തം വേരുകളിലേക്ക് മടക്കം. ജാർഖണ്ഡുകാരനായ ബി രാജക്കായി കേരളത്തിലെ മനുഷ്യസ്‌നേഹികളും സർക്കാർ സംവിധാനങ്ങളും അവിശ്വസനീയമായ വഴികളിലൂടെ സഞ്ചരിച്ചാണ് വീട്ടുകാരെ കണ്ടെത്തിയത്. ബംഗാളിലെ ഹൗറയിലെ ഇഷ്ടികച്ചൂളയിലെ തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം കഴിയവെ 2012-ൽ ട്രെയിൻ കയറി എറണാകുളത്ത് എത്തിയതായിരുന്നു രാജ.
സ്റ്റേഷനിൽ കണ്ട വണ്ടിയിൽ കയറിയ ആറുവയസുകാരന് പേരും അച്ഛനമ്മമാരുടെ പേരുമല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ബാലനെ പൊലീസ് കൊച്ചിയിലെ ചൈൽഡ് കെയർ ഹോമിലാക്കി. മൂന്നുവർഷത്തിനുശേഷം തൃശൂരിലെ ഹോമിലേക്കും ഇൗയിടെ തലശേരിയിലെ ആഫ്റ്റർ കെയർ ഹോമിലേക്കും എത്തിച്ചു. കെയർ ഹോമുകളിലെ ജീവിതം രാജയെ മികച്ച ഫുട്ബോൾ താരമായി വളർത്തിയിരുന്നു. തൃശൂർ ചിൽഡ്രൻസ് ഹോമിൽ കഴിയവെ ഫുട്ബോളിലെ മികവ് തിരിച്ചറിഞ്ഞ പരിശീലകനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.ആറാംവയസിൽ അച്ഛന്റെ വേരുകൾ തേടിയെത്തി, രാജ ജാർഖണ്ഡിലേക്ക്കൈ വിട്ട് വഴിതെറ്റി കേരളത്തിലെത്തിയ രാജയ്ക്ക് 12 വർഷത്തിനുശേഷം സ്വന്തം വേരുകളിലേക്ക് മടക്കം. ആറാംവയസിൽ അച്ഛന്റെ വേരുകൾ തേടിയെത്തി, രാജ ജാർഖണ്ഡിലേക്ക്കൈ വിട്ട് വഴിതെറ്റി കേരളത്തിലെത്തിയ രാജയ്ക്ക് 12 വർഷത്തിനുശേഷം സ്വന്തം വേരുകളിലേക്ക് മടക്കം.
ബ്ലാസ്റ്റേഴ്സ് അണ്ടർ-17 ടീമിൽ രണ്ട് വർഷം പന്തുതട്ടി.
രാജയ്‌ക്കായിB RAJA
ലോകം കൈകോർത്തു
‘എനിക്ക് നന്നായി കളിക്കണം, പഠിക്കണം, ജോലി വേണം, എന്നിട്ട് എന്റെ വീട്ടുകാരെ കണ്ടുപിടിക്കണം’– എന്ന ആഗ്രഹം രാജ പങ്കുവച്ചതോടെയാണ് വഴിത്തിരിവ്.
തലശേരി ഗവ. ചൈൽഡ് കെയർ ഹോമിലെ സൂപ്രണ്ട് ഒ കെ മുഹമ്മദ് അഷ്റഫ് തന്റെ ‘മിസ്സിങ് പേഴ്സൺ കേരള' എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ രാജയുടെ വിവരങ്ങൾ പങ്കുവച്ചു. ഇത് രാജ്യത്തെ വിവിധ ഗ്രൂപ്പുകളിലൂടെ പടർന്നു. ഡൽഹി സ്വദേശി അഫ്‌സാർ അഹമ്മദ് ഖാൻ വഴി വിവരം ലഭിച്ച ജാർഖണ്ഡ് സ്വദേശി ഫർദീൻഖാനും ആയുഷ് എന്ന യൂട്യൂബറും ചേർന്ന് നടത്തിയ അന്വേഷണമാണ് രാജയുടെ വേരുകളിലേക്ക് എത്തിയത്.
ആയുഷ് തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന്
ആളുകളിലേക്കെത്തിയതോടെ പശ്ചിമ സിങ്ഭുംവേരുകൾ തേടിയെത്തി, രാജ ജാർഖണ്ഡിലേക്ക് ജില്ലയിലെ ഹരിമാര ഗ്രാമത്തിലുള്ള രാജയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 18-ന് ബന്ധുവിന്റെ വീഡിയോകോളിലൂടെ രാജ അമ്മ മണിയോട് സംസാരിച്ചു. രാജ വീട്ടിൽ തിരിച്ചെത്തുന്നുവെന്ന വാർത്ത അമ്മ മണിക്ക് വലിയ ആശ്വാസമാണെങ്കിലും അച്ഛൻ ബോദ്റാമും ജ്യേഷ്ഠനും ജീവിച്ചിരിപ്പില്ലെന്ന സങ്കടം ബാക്കി. നാല് സഹോദരിമാരാണ് രാജയ്ക്കുള്ളത്. നന്നായി മലയാളം സംസാരിക്കുന്ന രാജ പ്ലസ് ടു വിദ്യാർഥിയാണ്. നാട്ടിലെത്തി ഉറ്റവരെ കണ്ട് ഫുട്ബോൾ കരിയറും പഠനവും തുടരാൻ കേരളത്തിൽ മടങ്ങിയെത്തും.










0 comments