ആയാടത്തിൽ ജമീല കൊലക്കേസ്: പ്രതി 25 വർഷത്തിനുശേഷം പിടിയിൽ

പിടിയിലായ ഹമീദ്
നാദാപുരം: എടച്ചേരി വേങ്ങോളിയിലെ ആയാടത്തിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് ഹമീദ് (62) അറസ്റ്റിൽ. കാസർകോഡ് വെച്ച് എടച്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. 25 വർഷത്തിനുശേഷമാണ് പ്രതി പിടിയിലായത്. 2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എടച്ചേരി ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിലുള്ള പൊലീസാണ് കാസർകോഡ് ബോവിക്കാനത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഹമീദ് ഇവിടെ നിന്നും മറ്റൊരു വിവാഹം കഴിച്ച് ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഒപ്പം കുടുംബസമേതം താമസിച്ച്
മത്സ്യത്തൊഴിലാളിയായി ജീവിച്ചു വരികയായിരുന്നു.
2001 സപ്തംബർ എട്ടിന് രാവിലെയാണ് ജമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച സമയത്ത് പ്രതി സംഭവസ്ഥലത്ത് നാട്ടുകൾക്കൊപ്പം അവിടെ ഉണ്ടായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ ജമീലയുടെ ശരീരത്തിൽ പരിക്കുള്ളതായി കണ്ടെത്തി. പോസ്റ്റ്മോമോർട്ടം നടത്തണമെന്ന് നിർദ്ദേശിച്ചത്തോടെ പ്രതി സംഭവസ്ഥലത്ത് അപ്രതൃക്ഷമാവുകയാണ് ഉണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തലക്കടിച്ചത് കഴുത്ത് ഞ്ഞെരിച്ച്
കൊലപ്പെടുത്തിയതാണ് തെളിഞ്ഞത്.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എടച്ചേരി എഎസ്ഐ കെ ലതീഷ്, രതീഷ് കുമാർ മടപ്പള്ളി, ജിനീഷ് കൂമുള്ളി എന്നിൽ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.










0 comments