സ്റ്റാർ സിങ്ങർ ആവിർഭവ് ഇനി ഫിലിം സ്റ്റാർ

ആലപ്പുഴ
ഹിന്ദി റിയാലിറ്റി ഷോയിലൂടെ താരമായ കുട്ടിഗായകൻ ആവിർഭവ് ഗുജറാത്തി സിനിമയിലെ നായകൻ. സോണി ടിവിയിലെ സൂപ്പർ സ്റ്റാർ സിങ്ങർ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്ന താരമാണ്.
കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘ഛലോ ജവാബ്’ എന്ന ചിത്രത്തിൽ ഗുജറാത്തിലെ മുൻനിര താരങ്ങളായ നിസർഗ് ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി, ഗൗരാങ് എന്നിവരുമുണ്ട്.
ഹം സിനിമ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി ഗംഗപ്രസാദാണ്. 90 ശതമാനവും ചിത്രീകരിച്ചത് അഹമ്മദാബാദിലാണ്. മലയാളം വരികൾ കോർത്തിണക്കിയ ഗാനമടക്കം ബാക്കി ചിത്രീകരണം കേരളത്തിലാണ്. അടുത്ത മാസം റിലീസിനൊരുങ്ങുന്ന സിനിമയുടെ കാമറ ദീപു ചന്ദ്രനും എഡിറ്റിങ് പി എസ് സുനിൽകുമാറുമാണ്. വിനു ജോയിയാണ് പ്രൊഡക്ഷൻ ഡിസൈനർ.








0 comments