കുടുംബശ്രീ ‘പുനര്‍ജീവന മധുരം' പദ്ധതിക്ക് തുടക്കം

കുടുംബശ്രീ പുനർജീവന മധുരം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി കെ എം ഷാജി നിർവഹിക്കുന്നു
കഴക്കൂട്ടം
അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച മധുരക്കിഴങ്ങില്‍നിന്ന് നിര്‍മിച്ച ആറ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ‘പുനര്‍ജീവന മധുരം' പദ്ധതിക്ക് തുടക്കം. ശ്രീകാര്യം സിടിസിആർഐയിൽ മന്ത്രി കെ എം ഷാജി ഉദ്‌ഘാടനംചെയ്‌തു. മധുരക്കിഴങ്ങില്‍നിന്ന് തയ്യാറാക്കിയ സ്വാദിഷ്ഠമായ പൊടി, ഹെല്‍ത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, കുല്‍ഫി, ചിപ്സ് എന്നീ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും പുറത്തിറക്കി. ഐസിഎആര്‍ -സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി ബൈജു, ലാന്‍ഡ് റവന്യു കമീഷണര്‍ എച്ച് ദിനേശന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം എസ് സജീവ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി, പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ്, ഡോ. എം എസ് സജീവ് എന്നിവർ സംസാരിച്ചു.








0 comments