സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന്

വി ഡി സതീശൻ
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുക. നാല് മാസത്തെ ധനവിനിയോഗ ബിൽ ഉൾപ്പടെ എൽഡിഎഫ് സർക്കാർ പാസാക്കിയ സാഹചര്യത്തിൽ ആ ചട്ടക്കൂടിൽ നിന്നുള്ള പുതുക്കിയ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ സ്ഥാനം പിടിക്കുമോ അതോ നിലപാട് മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്. തിങ്കൾ മുതൽ മൂന്നുദിവസം ബജറ്റ് ചർച്ച. 25മുതൽ 28വരെ സഭ ചേരില്ല. ജൂലൈ ഒന്നിന് അവസാനിക്കും.









0 comments