print edition കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവിഗ്ന ഗ്രൂപ്പ് ; ലോജിസ്റ്റിക് പാർക്ക് നാളെ തുറക്കും

നെടുമ്പാശേരി
കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി അവിഗ്ന. അങ്കമാലി പുളിയനത്ത് നിർമിച്ച ലോജിസ്റ്റിക് പാർക്ക് തിങ്കൾ വൈകിട്ട് 4.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യപാർക്കാണ് അങ്കമാലിയിലേത്.
21.35 ഏക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായവളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250ൽ അധികംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അവിഗ്ന ഗ്രൂപ്പ് എംഡി എസ് രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ ലോജിസ്റ്റിക്സ് പാർക്കിൽ പ്രവർത്തനം തുടങ്ങി. കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്.









0 comments