പൊലീസിന്റെ പേരിൽ പണപ്പിരിവ്: ഓട്ടോ ഡ്രൈവർ പിടിയിൽ

വർക്കല: പൊലീസിനു വേണ്ടിയെന്ന വ്യാജേന വർക്കല ടൂറിസം മേഖലയിലെ സ്പാ നടത്തിപ്പുകാരിയിൽനിന്ന് പണം തട്ടിയ പ്രതി പിടിയിൽ. വർക്കല ടൂറിസം മേഖലയിൽ ബ്ലാക്ക് ബീച്ചിൽ പ്രവർത്തിക്കുന്ന സ്പാ നടത്തിപ്പുകാരി തമിഴ്നാട് സ്വദേശി ലതയിൽ നിന്ന് പണം തട്ടിയെടുത്ത വർക്കല മൈതാനം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ സജീർ (33) ആണ് പിടിയിലായത്.
സ്പാ കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള വിവരം പൊലീസിന് അറിയാമെന്നും ഇവിടെ റെയ്ഡ് നടക്കുമെന്നും പ്രതി യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസുമായുള്ള ബന്ധംവച്ച് റെയ്ഡ് ചെയ്ത് സ്പാ പൂട്ടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ജൂൺ ആറിന് 30,000 രൂപ വാങ്ങി. ഇൻസ്പെക്ടർക്ക് മാസം പതിനായിരവും നഗരസഭയ്‌ക്ക് 5,000 രൂപയും കാര്യങ്ങളൊക്കെ ഒത്തു തീർപ്പ് ആക്കിയതിന് 2,500 രൂപ കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും തട്ടിയെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.









0 comments