ആറ്റുകാൽ പൊങ്കാല നാളെ

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല വ്യാഴാഴ്‌ച. പൊങ്കാലയർപ്പിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് പൂർത്തിയാക്കി.
വ്യാഴം രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിൽ അടുപ്പ്‌വെട്ടിയ ശേഷം പണ്ടാരയടുപ്പിൽ തീകൊളുത്തുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. പകൽ 1.15 ന് നിവേദിക്കും. തുടർന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. 11.15ന് പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
പ്ലാസ്‌റ്റിക് പൂർണമായി ഒഴിവാക്കി ഹരിതചട്ടം പാലിച്ചാണ് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്‌ച തിരുവന്തപുരം നഗരത്തിന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments