Deshabhimani

29 വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമ കേസിലെ പ്രതി പിടിയിൽ

Murder.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 08:47 PM | 1 min read

ആറ്റിങ്ങൽ: മുപ്പത്തൊന്ന് വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമ കേസിലെ പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി. കരവാരം തോട്ടയ്ക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെ (55)യാണ് ആറ്റിങ്ങൽ പോലീസ് അറസ്‌റ്റ് ചെയ്തത്. 1995 നവംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.


നഗരൂർ ദർശനാവട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ സൈനുലാബ്ദീനെ (58 ) ഗൾഫിൽ പോകുന്നതിനായി സൈനുലാബ്ദീൻ നൽകിയ പണം തിരികെ ചോദിച്ചതിനുള്ള വിരോധം കാരണം ജലാലുദീനും സഹോദരന്മാരും ചേർന്ന് ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.


എന്നാൽ കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പിടികിട്ടാപ്പുള്ളികളെ പിടിക്കുന്നതിലേക്കായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


ആറ്റിങ്ങൽ ഇൻസ്പെക്ടർ വി കെ ശ്രീജേഷ് , പോലീസുകാരായ മനോജ് ,അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home