ad
Deshabhimani

കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനിടെ തർക്കം; പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം

petrol pump.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 10:53 AM | 1 min read

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി. കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെയാണ് മൂന്നം​ഗ സംഘം ആക്രമണം നടത്തിയത്. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


രാത്രി പതിനൊന്ന് മണിയോടെ ഓട്ടോറിക്ഷയിൽ പെട്രോൾ പമ്പിലെത്തിയ സംഘമാണ് കുപ്പിയിൽ വാങ്ങിയ പെട്രോൾ നിലത്ത് ഒഴിച്ച് തീക്കൊളുത്താൻ ആവശ്യപ്പെട്ടത്. പമ്പിലെ ജീവനക്കാർ പെട്രോളടിക്കാൻ കുപ്പി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു അത്രിക്രമം. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home