ടിക്കറ്റ് പരിശോധനയ്‌ക്കിടെ ടിടിഇയെ ട്രെയിനിൽനിന്ന് തള്ളിയിടാൻ ശ്രമം; ഒഴിവായത് വൻ അപകടം

കൊച്ചി: ടിക്കറ്റ് പരിശോധനയ്‌ക്കിടെ ടിടിഇയെ ട്രെയിനിൽനിന്ന് തള്ളിയിടാൻ ശ്രമം. ബുധൻ വൈകിട്ട് 5.30 ഓടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്‌പ്രസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോൾ രണ്ടുപേർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ടിടിഇ വാതിലിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
സംഭവശേഷം സ്ഥലത്ത് പരിശോധന നടത്തിയ ആർപിഎഫ് സംഘം റെയിൽവേ ട്രാക്കിലൂടെ ഓടിപ്പോയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുത്ത് വിട്ടയച്ചു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ ടിടിഇ ആർപിഎഫിന് പരാതി നൽകി. ആലപ്പുഴ അർത്തുങ്കൽ സ്വദേശി കെ ഡി ബാബു, ശ്രീരാജ് എന്നിവർക്കെതിരെയാണ് പരാതി.








0 comments