യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

ASSUALT
വെബ് ഡെസ്ക്

Published on May 13, 2025, 09:30 PM | 1 min read

കൊല്ലം : വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്തിൽ യുവാവിനെ കമ്പി വടികൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. ഉളിയക്കോവില്‍ ശ്രീഭദ്രാ നഗര്‍ 131-ല്‍ ചെമ്പന്‍ എന്ന ശ്യാം(29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ശ്യാം.


ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ആശാഭവനം വീട്ടില്‍ സുനില്‍കുമാര്‍(47) നെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. തിങ്കളാഴ്ച വെളുപ്പിന് തോപ്പില്‍കടവ് ഭാഗത്ത് പ്രതിയായ ശ്യാമും ഇയാളുടെ സുഹൃത്തുക്കളും സുനില്‍കുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അക്രമാസക്തനായ പ്രതി കമ്പി വടികൊണ്ട് സുനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു.


വെസ്റ്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തിയ ശേഷം പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അന്‍സര്‍ ഖാന്‍, സ്ക്ലോബിന്‍, കണ്‍ട്രോള്‍ റൂം എസ്.ഐ രാജശേഖരന്‍, കണ്‍ട്രോള്‍ റൂം എ.എസ്.ഐ ബിജു, എസ്.സി.പി.ഓ ഫെര്‍ഡിനന്‍റ്, സി.പി.ഓ സുരേഷ്, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.



deshabhimani section

Related News

View More
0 comments
Sort by

Home