ബസിൽ യാത്രക്കാരിക്കുനേരെ അതിക്രമം: പ്രതിക്ക് ഒരുവർഷം തടവും പിഴയും

RAPE
വെബ് ഡെസ്ക്

Published on Jul 27, 2025, 09:23 PM | 1 min read

കൊച്ചി: ബസിൽ യാത്രക്കാരിക്കുനേരെ അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷം തടവും 10,000 രൂപ പിഴയും. തൊടുപുഴ കീരിക്കോട്‌ ചിറക്കൽവീട്ടിൽ ഷോബി സി ജോസഫിനെയാണ്‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി രണ്ട്‌ ജഡ്ജി എ അഭിരാമി ശിക്ഷിച്ചത്‌.

മൂന്നുവർഷംമുമ്പ്‌ എറണാകുളം കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിൽനിന്ന്‌ തൊടുപുഴയിലേക്ക്‌ യാത്രചെയ്യുകയായിരുന്ന സ്‌ത്രീയോട്‌ മദ്യലഹരിയിലായിരുന്ന ഇയാൾ അപമര്യാദയായി പെരുമാറി. സ്ത്രീയുടെ ശരീരത്തിന്റെ പലഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.

പൊലീസ് ഇൻസ്പെക്ടർ സേവ്യർ ലാലു കുറ്റപത്രം തയ്യാറാക്കി, സബ് ഇൻസ്പെക്ടർ ബി സാബു കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഹണി ജേക്കബ് ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home