ad
Deshabhimani

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

crime
വെബ് ഡെസ്ക്

Published on Apr 20, 2025, 07:46 AM | 1 min read

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കമ്പിവടി കൊണ്ടാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. അടിയേറ്റ് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കേരള പൊലീസിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) ഉദ്യോഗസ്ഥന്റെ തലയ്ക്കു പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന് ജോബിൻ ജോൺസണിനാണു പരിക്കേറ്റത്.


ബീയർ കുപ്പിയും കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി കീഴ്‌പ്പെടുത്തി.


സംഭവത്തിൽ കുമാരനല്ലൂർ വല്യാലിൻചുവട് കൊല്ലേലിൽ ബിജോ കെ.ബേബി (20), ആലപ്പുഴ എണ്ണക്കാട് ചെങ്കിലാത്ത് പടീറ്റതിൽ ശ്രീകുമാർ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home