ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നത്; ശക്തമായ നിയമനടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ആക്രമണത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിക്കൽ ഓഫീസർ അസിസ്റ്റൻ്റ് സർജൻ ഡോ.വിപിന് തലയ്ക്ക് വെട്ടേറ്റത്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രി സുപ്രണ്ടിൻ്റ മുറിയിൽവെച്ചായിരുന്നു സംഭവം.
ഡോക്ടറുടെ തലയിൽ ഗുരുതരമായി മുറിവുണ്ട്. സനൂപിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. ഡോ.വിപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.










0 comments