വിദ്യാർഥികളുടെ മർദ്ദനത്തിൽ വിശദീകരണവുമായി പ്രധാനഅധ്യാപകനും കുടുംബവും രംഗത്തെത്തി

ഒറ്റപ്പാലം: ശ്രീ വിദ്യാധിരാജ ഐടിഐയിലെ വിദ്യാർഥി കളുടെ മർദ്ദനത്തിൽ വിശദീകരണവുമായി പ്രധാനഅധ്യാപകൻ രംഗത്തെത്തി. പരുക്കേറ്റ സാജനും മർദ്ദിച്ചു എന്നു പറയുന്ന കിഷോറും നല്ല സുഹൃത്തുക്കളാണെന്നും സംഘർഷത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും പ്രധാനഅധ്യാപകൻ പറഞ്ഞു. പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ ആണെന്ന് കിഷോറിന്റെ അച്ഛൻ പറഞ്ഞു.
ഒറ്റപ്പാലത്തെ വിദ്യാർഥികൾ തമ്മിലുള്ള കയ്യാങ്കളിയിൽ വിശദീകരണവുമായി ഐടിഐ അധികൃതരും പൊലീസ് കേസെടുത്ത കിഷോറിന്റെ കുടുംബവും രംഗത്തെത്തി. വിദ്യാർഥികളെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാജനെ മർദ്ദിച്ചു എന്ന് ആരോപിക്കുന്ന കിഷോർ ക്ലാസ്സിൽ ആയുധം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നില്ലെന്നും ഒറ്റപ്പാലം ഐടിഐയിലെ പ്രധാന അധ്യാപകൻ രാജേഷ് പറഞ്ഞു.ബോധപൂർവ്വമാണ് മകന് നേരെ ആക്രമം നടന്നതെന്നും സിസിടിവി ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമാണെന്നും സാജന്റെ പിതാവ് പറഞ്ഞു,സാജന്റെ മൂക്കിന് പരിക്കേറ്റത് മർദ്ദനത്തിനിടെ വീണപ്പോൾ ക്ലാസിലെ ബെഞ്ചിന് ഇടിച്ചാണെന്ന് കിഷോറിന്റെ അച്ഛൻ പറഞ്ഞു.. സാജന്റെ പിതാവും ജേഷ്ഠനും കിഷോറിനെ ഭീഷണിപ്പെടുത്തി എന്നും അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു .
സംഭവത്തിൽ കിഷോറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 19 ന് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിൽ ആയിരുന്നു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. മൂക്കിന് പരുക്കേറ്റ സാജൻ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments