ഒറ്റപ്പാലത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം: സഹപാഠിയുടെ മർദനമേറ്റ് വിദ്യാർഥിയുടെ മൂക്കിന് പരിക്ക്

ഒറ്റപ്പാലം : സഹപാഠിയുടെ മർദനമേറ്റ് വിദ്യാർഥിയുടെ മൂക്കിന് പരിക്ക്. ഷൊർണൂർ സ്വദേശി കെ ജെ സാജനാ(20)ണ് പരിക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സാജനെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. സംഭവത്തിൽ പാലപ്പുറം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസെടുത്തു.
ഓട്ടോ മൊബൈൽ എൻജിനിയറിങ് ഒന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. സാജന്റെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പരിശോധനയിൽ മൂക്കിന്റെ പാലത്തിന് പൊട്ടലുള്ളതായി കണ്ടെത്തി.









0 comments