print edition തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കമീഷൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, കെഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഇതുസംബന്ധിച്ച് കമീഷൻ സെക്രട്ടറി പവൻ ദിവാൻ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫിനെയും ആലപ്പുഴ കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു.
കമീഷൻ ചൊവ്വ രാവിലെ ഇറക്കിയ കത്തിൽ കോഴിക്കോട് സിറ്റി പോലീസ് ചീഫ് ആയി നിശ്ചയിച്ചത് തൃശൂർ റേഞ്ച് ഡിഐജി നാരായണനെയായിരുന്നു. ഉച്ചയോടെ, ഇദ്ദേഹത്തെ ഇതേ പോസ്റ്റിൽ തുടരാൻ അനുവദിച്ചും മെറിൻ ജോസഫിനെ നിയമിച്ചും രണ്ടാമത് ഉത്തരവിറക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പ്രധാന റിട്ടേണിങ് ഓഫീസർമാരുടെ തസ്തികകളിലും മാറ്റമുണ്ട്.
തളിപ്പറമ്പ് ആർഡിഒയും ഇരിക്കൂർ റിട്ടേണിങ് ഓഫീസറുമായി എസ് വന്ദനയെയും (കെഎഎസ്), കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലും ധർമടം റിട്ടേണിങ് ഓഫീസറുമായി സച്ചിൻ കൃഷ്ണയെയും (കെഎഎസ്) നിയമിച്ചു. 18-ന് രാവിലെ 11 നകം ചുമതലയേറ്റെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുംവരെ ഈ ഉദ്യോഗസ്ഥരെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജോലികളിൽ നിയമിക്കരുതെന്ന് നിർദേശമുണ്ട്.










0 comments