ചാർജർ കേബിൾ ഉപയോഗിച്ച് മർദനം; പങ്കാളിയുടെ പരാതിയിൽ യുവമോർച്ച ജില്ലാ ജന. സെക്രട്ടറി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റിൽ. ചാർജർ കേബിൾ ഉപയോഗിച്ച് പങ്കാളിയെ ആക്രമിച്ചെന്നാണ് പരാതി. ഗോപു നിരന്തരം മർദിക്കാറുണ്ടെന്ന് യുവതി പറയുന്നു. പരാതിയിൽ മരട് പൊലീസ് വധശ്രമത്തിന് കേസെടുത്തു
അഞ്ച് വർഷമായി യുവതിയും ഗോപു പരമശിവനും ഒന്നിച്ചാണ് താമസം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെൺകുട്ടി വീട് വിട്ടിറങ്ങി പോയിരുന്നു. തുടർന്ന് ഗോപു പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. ഇതിന് പിന്നാലെയാണ് ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്. പെൺകുട്ടി വിവാഹമോചിതയാണ്. നേരത്തെയുള്ള വിവാഹത്തിൽ യുവതിക്ക് രണ്ട് കുട്ടികളുണ്ട്. കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.







0 comments