നാലാംക്ലാസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പിതാവും രണ്ടാനമ്മയും പിടിയിൽ

4th std girl assault
വെബ് ഡെസ്ക്

Published on Aug 08, 2025, 11:06 PM | 1 min read

ആലപ്പുഴ: നൂറനാട്​ ആദിക്കാട്ടുകുളങ്ങരയിൽ നാലാംക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അൻസർ, രണ്ടാനമ്മ ഷെഫിന എന്നിവർ പിടിയിൽ. വെള്ളിയാഴ്ച വൈകിട്ട്​ എട്ടോടെ കൊല്ലം ഷെഫിനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും 8.30 ഓടെ അച്ഛൻ അൻസറിനെ പത്തനംതിട്ട അടൂരിനടുത്ത്​ കടമാംകുളത്തുനിന്നാണ്​ ആലപ്പുഴ പൊലീസിന്റെ പ്രത്യേകസംഘം പ്രതികളെ പിടികൂടിയത്​. ആലപ്പുഴ എസ്​പി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം ടീമുകളായി തിരിഞ്ഞ്​ പ്രതികൾക്കായി ഇന്ന് രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിവരുകയായിരുന്നു.


പരിചയക്കാർ, അടുത്ത ബന്ധുക്കൾ, ഇരുവരുടെയും രണ്ടുവർഷത്തെ ഫോൺകോൾ വിവരങ്ങൾ എന്നിവയും കുട്ടിയുടെ പിതാവ്​ കഞ്ചാവ്​ ഉപയോഗിച്ചിരുന്നു എന്ന വിവരം പൊലീസിന്​ ലഭിച്ചതിനാൽ അതു കേന്ദ്രീകരിച്ചും സംഘം അന്വേഷണം നടത്തി. പ്രതികൾ കടമാംകുളത്തിനടുത്തുണ്ടെന്ന്​ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ്​ സംഘം അവിടേക്ക് എത്തുകയായിരുന്നു. രണ്ടാനമ്മയാണ്​ ആദ്യം പിടിയിലാകുന്നത്​. പിന്നാലെ പിതാവും പിടിയിലായി. ഇരുവരെയും രാത്രി വൈകി നൂറാനാട്​ സ്​റ്റേഷനിൽ എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home