‘നെവർ ഗിവ് അപ്’ ; പരിമിതികളെ തോൽപ്പിച്ച അനുകരണ വൈഭവം

ആസിഫ് ഉമ്മർ അച്ഛനൊപ്പം മത്സരവേദിയിലേക്ക്
തൊടുപുഴ : ‘നെവർ ഗിവ് അപ്’–- തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർഥി ആസിഫ് ഉമ്മറിന്റെ ജീവിതാദർശം ഇതാണ്. സെറിബ്രൽ പാൾസിയുടെ വെല്ലുവിളികൾ നേരിടുന്ന ആസിഫിന്റെ കലോത്സവ പങ്കാളിത്തത്തിന് കൊടുക്കണം നൂറിൽ നൂറ്. മൂന്നാം വർഷ ബിഎ വിദ്യാർഥിയായ ആസിഫ് ജനിച്ച് ആറാം മാസം മുതൽ ചികിത്സയുടെ വഴിയിലാണ്. അച്ഛൻ ഉമ്മറിന്റെ കൈകൾ പിടിച്ച് ജീവിതത്തോട് പോരാടി. ഏഴ് സർജറികൾ അതിജീവിച്ചു.
ചെറുപ്പത്തിലേ അനുകരണകല ഹൃദയത്തോടുചേർത്ത ആസിഫ് യൂട്യൂബിന്റെ സഹായത്തോടെ തനിയെ പഠിച്ചു. ആസിഫ് സിനിമാതാരങ്ങളെയോ രാഷ്‌ട്രീയ നേതാക്കളെയോ അനുകരിച്ചുതുടങ്ങിയാൽ പിന്നെ ഒരേ ‘വൈബാ’ണ്. തൊടുപുഴ ഇടവെട്ടി സ്വദേശിയാണ്. പ്ലസ്‌ടുവിൽ ഫുൾ എ പ്ലസ് വാങ്ങിയ മിടുക്കൻ നിലവിൽ സിവിൽ സർവീസിനുള്ള തയാറെടുപ്പിലാണ്.










0 comments