നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് പറയും; സിനിമയെ സിനിമയായി കാണണം: ആസിഫ് അലി

asif empuran
വെബ് ഡെസ്ക്

Published on Mar 31, 2025, 03:21 PM | 1 min read

കൊച്ചി: സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടൻ ആസിഫ് അലി. രണ്ടര-മൂന്ന് മണിക്കൂർ വിനോദത്തിനായി മാത്രമായി സിനിമയെ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാൻ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സിനിമയായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാൻ പറ്റുന്നത് എന്താണെന്ന് നമുക്ക് തിരഞ്ഞെടുക്കാം. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


സോഷ്യൽമീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ അറിയുകയുള്ളൂവെന്നും ആസിഫ് അലി പറഞ്ഞു.വീട്ടിൽ ഇരുന്ന് അല്ലെങ്കിൽ കൂട്ടുകാർക്ക് ഒപ്പമിരുന്ന് സോഷ്യൽമിഡിയയിൽ എഴുതുമ്പോൾ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് പറയും. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. അതിന്റെ ഒരു വകഭേദമാണ് സോഷ്യൽമീഡിയയിൽ കാണുന്നതെന്നും ആസിഫ് അലിപറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home