രോഗപ്രതിരോധ പ്രവര്‍ത്തനം മുടങ്ങരുത്; ആശമാര്‍ വന്നില്ലെങ്കില്‍ പകരസംവിധാനം ഒരുക്കണമെന്ന് എന്‍എച്ച്എം

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ പ്രവർത്തനം തടസപ്പെടാതെയിരിക്കാൻ നടപടികളുമായി എൻഎച്ച്എം. ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ആശമാർ എത്തുന്നില്ലാത്ത വാർഡുകളുടെ ചുമതല അടുത്ത വാർഡിലെ ആശപ്രവർത്തകയ്ക്ക് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.
അല്ലാത്തപക്ഷം ആരോഗ്യ പ്രവർത്തകരുടെയോ സന്നദ്ധപ്രവർത്തകരുടെയോ സേവനം ഉറപ്പാക്കി രോഗപ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ആശമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. ഇവർ തിരികെ പ്രവേശിച്ചില്ലെങ്കിൽ മാത്രമാണ് തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ച് പകരം സംവിധാനങ്ങൾ ഒരുക്കേണ്ടത്. പകര ചുമതലയിലുള്ളവർക്ക് ഇൻസെന്റീവ് നൽകാനുള്ള മാർഗനിർദേശവും എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ നൽകി.










0 comments