ad
Deshabhimani

print edition കെഎസ്‌ഇബി നിയമനത്തിന്‌ ലിസ്റ്റ്‌ നൽകി എംഎൽഎ: ഇവരെ നിയമിച്ചേക്കണം!

Aryaadan
വെബ് ഡെസ്ക്

Published on Jul 26, 2026, 12:14 AM | 1 min read

എടക്കര : വഴിക്കടവ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യ ഉൾപ്പെടെ നാലുപേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ലെറ്റർ പാഡിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ കത്ത് പുറത്ത്‌. നിലമ്പൂർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് നിയമിക്കേണ്ടവരുടെ ലിസ്റ്റ്‌ അടങ്ങിയ കത്ത് നൽകിയത്. അധികാര ദുർവിനിയോഗം നടത്തി സ്വന്തക്കാരെ നിയമിക്കാനുള്ള എംഎൽഎയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്‌.


വഴിക്കടവ് മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടത്തിന്റെ ഭാര്യ അസ്മാബിയെ സീനിയർ അസിസ്റ്റന്റ്‌ പോസ്റ്റിലേക്ക് നിയമിക്കണമെന്നാണ് കത്തിലുള്ളത്. ലെറ്റർ പാഡിൽ കത്തിനൊപ്പം നിയമിക്കേണ്ടവരുടെ നാലുപേരുകളും അഡ്രസും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓവർസിയറുടെ പോസ്റ്റുകൂടിയായായ പിആർഎയായി നിർദേശിച്ചത് യോഗ്യതയില്ലാത്തവരെയാണെന്നും ആരോപണമുണ്ട്‌.


ഐടിഐ (ഇലക്ട്രീഷ്യൻ/വയർമാൻ) യോഗ്യതയുള്ളവർക്കുമാത്രമേ ഈ തസ്തികയിൽ നിയമനം നൽകാൻ പാടുള്ളൂ. ഇതെല്ലാം കാറ്റിൽപറത്തിയാണ് എംഎൽഎയുടെ ഇടപെടൽ. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് ചട്ടലംഘനം നടത്തി സ്വന്തക്കാർക്ക് നിയമനം നൽകുന്നത്. നിയമനംസംബന്ധിച്ച് വഴിക്കടവ് കോൺഗ്രസിലെ ഗ്രൂപ്പ് പോരും രൂക്ഷമാണ്. മണ്ഡലം പ്രസിഡന്റിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ജോലി നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരുവിഭാഗം തുറന്നടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home