ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്ന് ബിജെപി; മേയറുടെ കസേരയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് ആര്യ

തിരുവനന്തപുരം: കൗൺസിൽ യോഗം അലങ്കോലപ്പെടുത്തികയും അക്രമം അഴിച്ചുവിടുകയും ചെയ്ത ബിജെപിയുടെ ഭീഷണിയെ തള്ളി കോർപറേഷൻ ഓഫീസിലെത്തി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മേയറെ ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ വെല്ലുവിളി. താൻ ഓഫീസിൽ ഉണ്ടെന്നും ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും ബിജെപിക്കാരോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമോ എന്ന് പരിഹസിച്ച്, മേയർ കസേരയിലിരിക്കുന്ന ചിത്രം ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഹരിതകർമസേനയുടെ പണം തട്ടിച്ചും സൗജന്യ അപേക്ഷ ഫോറത്തിന് പണം വാങ്ങിയും സ്വന്തം കൗൺസിലർമാർ നടത്തുന്ന അഴിമതി പുറത്തുവന്നതോടെയാണ് തിങ്കളാഴ്ച കൗൺസിൽ യോഗം ബിജെപി അലങ്കോലപ്പെടുത്തിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും നാല് എൽഡിഎഫ് കൗൺസിലർമാരെ അക്രമിക്കുകയും ചെയ്തു. അഴിമതിക്കാരായ വനിതാ കൗൺസിലർമാരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.









0 comments