ad
Deshabhimani

print edition പി ആർ രാജൻ മാധ്യമ പുരസ്‌കാരം ഡോ. അരുൺ കുമാറിന് സമ്മാനിച്ചു

arun kumar
വെബ് ഡെസ്ക്

Published on Feb 19, 2026, 11:52 PM | 1 min read


തൃശൂർ

സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന പി ആർ രാജന്റെ സ്‌മരണാർഥം പി ആർ രാജൻ സ്‌മാരക സമിതി ഏർപ്പെടുത്തിയ, മികച്ച മാധ്യമപ്രതിഭക്കുള്ള പുരസ്‌കാരം റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറിന് ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത് ദിനേശൻ സമ്മാനിച്ചു. 25,000 രൂപയും പുരസ്‌കാരവും പ്രശസ്‌തിപത്രവുമായിരുന്നു അവാർഡ്‌. അവാർഡ്‌ തുക ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ‘അമ്‌ഹ’ എന്ന സ്ഥാപനത്തിന്‌ അരുൺകുമാർ കൈമാറി.


തൃശൂർ പിഡബ്ല്യുഡി ഹാളിൽ നടന്ന ചടങ്ങിൽ പുത്തലത്ത്‌ ദിനേശൻ, അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സ്‌മാരക സമിതി ചെയർമാൻ കെ വി അബ്‌ദുൾഖാദർ അധ്യക്ഷനായി. കൺവീനർ യു പി ജോസ-ഫ്‌ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ നന്ദിയും പറഞ്ഞു.


സിപിഐ എം തൃശൂർ ദേശാഭിമാനി ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ അനുസ്‌മരണം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ ദേശാഭിമാനി ജീവനക്കാരുടെ മക്കളിൽ പ്ലസ്‌ടു വിജയികൾക്ക്‌ ഏർപ്പെടുത്തിയ പി ആർ രാജൻ എൻഡോവ്മെന്റും എ വിജയരാഘവൻ സമ്മാനിച്ചു. ​ടോം പനയ്ക്കൽ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home