ad
Deshabhimani

പദ്ധതി സ്‌പോർട്‌സ്‌ സ്‌കൂൾ മാതൃകയിൽ

വരുന്നു, കേരളത്തിൽ ‘ആർട്‌സ്‌ റസിഡൻഷ്യൽ സ്‌കൂൾ’

kalotsavam
avatar
റഷീദ്‌ ആനപ്പുറം

Published on Feb 13, 2026, 08:38 PM | 1 min read

തിരുവനന്തപുരം : സ്‌പോർട്‌സ്‌ സ്‌കൂൾ മാതൃകയിൽ കലാരംഗത്ത്‌ കഴിവ്‌ തെളിയിക്കുന്ന കുട്ടികൾക്കായി ‘ആർട്‌സ്‌ സ്‌കൂൾ’ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്‌. തുടക്കത്തിൽ മൂന്ന്‌ റസിഡൻഷ്യൽ സ്‌കൂളാകും ആരംഭിക്കുക. കലാരംഗത്ത്‌ കൂടുതൽ പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക്‌ സ്‌കൂൾ വിദ്യാഭ്യാസത്തിനൊപ്പം കലാ പരിശീലനം നൽകും. ഇതിനുള്ള പ്രാഥമിക നടപടി പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിലവിൽ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലടക്കം എ ഗ്രേഡ്‌ നേടുന്ന കുട്ടികളിൽ പിന്നീട്‌ ആ രംഗത്ത്‌ തുടരുന്നവർ കുറവാണ്‌. പരിശീലത്തിനുള്ള താങ്ങാനാകാത്ത ചെലവാണ്‌ പ്രധാന കാരണം. മറ്റു പിന്തണയും ലഭിക്കുന്നില്ല. അത്തരം കുട്ടികൾക്ക്‌ ആർട്‌സ്‌ സ്‌കൂൾ വലിയ സഹായമാകും.


സ്‌കൂൾ പരീക്ഷക്ക്‌ ഏർപ്പെടുത്തിയ മിനിമം മാർക്ക്‌ വലിയ വിജയമായെന്നും അവ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തുടക്കത്തിലുള്ള എതിർപ്പ്‌ ഇപ്പോൾ ഇല്ല. കുട്ടികളൈ തോൽപ്പിക്കാനല്ല മിനിമം മാർക്ക്‌ കൊണ്ടുവന്നത്‌. കുട്ടി ഏതെങ്കിലും വിഷയത്തിൽ പിന്നോക്കമാണെങ്കിൽ അവ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്താനാകും. സ്‌കൂളുകൾക്ക്‌ മകവിനുള്ള ‘ ബെസ്‌റ്റ്‌ സ്‌കൂൾ’ അവാർഡ്‌ ഏർപ്പെടുത്തും. കേന്ദ്ര സർക്കാർ സാമ്പത്തിമായി ഒരു സഹായവും നൽകുന്നില്ല. എന്നിട്ടും കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല മുന്നേറുന്നു. എന്നാൽ കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകിയേ തീരൂ. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി എൻസിഇആർടിയെ ഉപയോഗിച്ച്‌ പാഠപുസ്‌തത്തിൽ വെട്ടിമാറ്റൽ നൽത്തിയാൽ ആ അജണ്ട കേരളത്തിൽ ഒരു നിലക്കും അംഗീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home