ad
Deshabhimani

സ്‌... പെയിൻഫുൾ ഫൈനൽ; ഗോട്ട്‌ ഇൻ ടിയേഴ‍്‌സ്‌

Messi

ലയണൽ മെസി

avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 20, 2026, 06:27 AM | 3 min read

ഗോഡ്‌ മോഡിൽ പോരാടിയ എമിയും അവസാന സെക്കൻഡുവരെ ബസ്‌ പാർക്ക്‌ ചെയ്‌തുകളിച്ച അർജന്റീനൻ ഡിഫൻസും മിശിഹയും വീണുപോയ മൊമന്റ്‌സ്‌. ലയണൽ മെസി എന്ന എപ്പിക്കിന്റെ ലാസ്‌റ്റ്‌ വേൾഡ്‌ കപ്പ്‌ ഡാൻസ്‌ ഇങ്ങനെ ടിയേഴ്‌സിൽ അവസാനിക്കുമെന്ന്‌ കരുതിയതല്ല. മെസിയുടെ മാജിക്കിനായി ലാസ്‌റ്റ്‌ മൊമന്റ്‌സ്‌ വരെ കാത്തിരുന്നുവെങ്കിലും ഫാൻസ്‌ ഇപ്പോൾ ഫുൾ ഡിപ്രഷൻ മോഡിലാണ്‌. ഡസ്‌റ്റിനി എന്നുപറയട്ടെ, താൻ ഫുട്ബോളിന്റെ എബിസിഡി പഠിച്ച, ഗെയിം മൊത്തം ഭരിച്ച അതേ സ്‌പെയിനിലെ ജെൻ സി പിള്ളേരോടാണ്‌ മിശിഹ അടിയറവ്‌ പറയുന്നത്‌. എക്സ്ട്രാ ടൈമിൽ സ്‌പെയിൻ രണ്ടാം വേൾഡ്‌ കപ്പും തൂക്കി.


മാച്ചിലുടനീളം സ്‌പാനിഷ്‌ പട അർജന്റീനൻ ബോക്‌സിൽ തീപ്പെട്ടി ചൊദിച്ചെത്തി. എക്സ്‌ട്രാ ടൈമിൽ 106 മിനിറ്റിൽ സ്വന്തം പോസ്‌റ്റിൽ ഗോൾ വരുന്നതുവരെ അർജന്റീനയുടെ ഷോട്ട്‌ ഓൺ ടാർജന്റ്‌ സ‍ീറോ. ഫുൾ ടൈം സ്വന്തം പോസ്‌റ്റിൽ ബസ്‌ പാർക്ക്‌ ചെയ്‌തിട്ടായിരുന്നു കളി. സ്‌പെയിനിന്റെ ഡൊമിനൻസിൽ മെസിക്ക്‌ ബോൾ കിട്ടാത്ത അവസ്ഥ. സ്‌പെയിനാണെങ്കിൽ 20 ഷോട്ട്‌ ഓൺ ടാർജറ്റുണ്ടായിട്ടും എല്ലാം തുലച്ചു എമി മാർടിനസ്‌ നോട്ട്‌ ടു ഡേ മൂഡിൽ main character energyയിലും.


MOG

അർജന്റീനൻ ടീമിൽ ബോൾ തൊടാൻ കിട്ടിയത്‌ എമിക്ക്‌ മാത്രമാണെന്ന്‌ തോന്നിപ്പോകും. 90+ 3 മിനിറ്റിൽ റെഡ്‌ കാർഡ്‌ കിട്ടി എൺസോ ഫെർണാണ്ടസ്‌ ബെഞ്ചിലേക്ക്‌ മാറിയതോടെ അർജന്റീന പത്തുമാത്രമായി. പത്താംനന്പറാണെങ്കിൽ ഗോസ്‌റ്റ്‌ മോഡിലും. അർജന്റീന പാനിക്കായി. ഇ‍ൗ ചാൻസിലാണ്‌ 106 മിനിറ്റിൽ റീ ബ‍ൗണ്ട്‌ വന്ന ബോളിൽ ടോറസിന്റെ ഷോട്ട്‌. എമി തടുത്ത ബോൾ റീബ‍ൗണ്ട്‌ ചെയ്‌ത്‌ ടോറസിന്റെ കാലിലേക്ക്‌. ആ കടുംകൈ സംഭവിച്ചു. എമി പോലും ഫ്രീസായി. ഒരു ഗോളിന്‌ ഡ‍ൗൺ ആയിട്ടും തോറ്റുതരാൻ മനസില്ലാ എന്ന മട്ടിൽ മരണമാസാകാൻ മെസിആർമി ശ്രമിച്ചെങ്കിലും ചെറിയ ഹോപ്പുകൾ തന്ന്‌ അതെല്ലാം എയറിലായി. സിമിയോണി അടിച്ച അടി ശരിക്കും സ്‌കൈലാർക്കിലായതോടെ അർജന്റീന പായ മടക്കാൻ തുടങ്ങി. റഫറിയുടെ ലാസ്‌റ്റ്‌ വിസിൽ വന്നപ്പോൾ End of an Era, but what a journey it was.


അഞ്ചാംമിനിറ്റിൽതന്നെ സ്‌പാനിഷ്‌ വണ്ടർ കിഡ്‌ യമാൽ ഗോളടിക്കാനുള്ള പണി തുടങ്ങിയിരുന്നു. 12 മിനിറ്റിൽ കോർണർ മിസാക്കി. 16, 18 മിനിറ്റിൽ യമാൽ അടിച്ചത്‌ എയറിൽ. പിന്നെ 23, 30, 33, 34, 39, 41, 42, 43 മിനിറ്റുകളിൽ യമാലും കുക്കുറുള്ളയും ഒയർസബാലും ഷോട്ട്‌ ഓൺ ടാർജറ്റിൽ. പക്ഷേ എമി സമ്മതിക്കണ്ടേ. മൂപ്പര്‌ ഫുൾ ബീസ്‌റ്റ്‌ മോഡിൽ. യെല്ലോ അലേർട്ടിൽ ആയശേഷം 44 മിനിറ്റിൽ ലിസാൻഡ്രോ മാർടിനെസ്‌ പരിക്കേറ്റ്‌ ബെഞ്ചിലേക്ക്‌. പകരം ഒട്ടമണ്ടി. ഫസ്‌റ്റ്‌ ഹാഫിൽ ഓൺലി സ്‌പാനിഷ്‌ ഷോ. അവരുടെ ഗോളി സിമോണാണെങ്കിൽ ബോക്‌സിൽ മൂന്നാമത്തെ പോസ്‌റ്റായിരിക്കേണ്ടിവന്നു. ഒരു പണിയുമില്ല. വേണേൽ പോപ്‌കോണൊക്കെ വാങ്ങികഴിക്കാമെന്ന അവസ്ഥ. സെക്കൻഡ്‌ ഹാഫിൽ 46 മിനിറ്റിൽ ഗോൾസാലസ്‌ കയറി പരേഡസ്‌ ഇറങ്ങി. വന്നപ്പോൾ തന്നെ യെല്ലോ കാർഡ്‌ വേണംന്ന്‌. 47 മിനിറ്റിൽ കിട്ടിയ കോർണർ അർജന്റീന വേസ്‌റ്റാക്കി. 51 മിനിറ്റിലെ ഫ്രീകിക്കും തഥൈവ. 55, 57 മിനിറ്റുകളിലും യമാലും കുക്കുറുള്ളയും ഗോളടിച്ചേ അടങ്ങുവെന്ന വാശിയിൽ. ബട്ട്‌ നോ ഫിനിഷിങ്‌. എമി മാർട്ടിനെസ്‌ ആണെങ്കിൽ മാണ്ട മോനേ ലൈൻ.


spain team

58 മിനിറ്റിൽ മൊണ്ടയിലിനെ കയറ്റി മൊളിനയെ ഇറക്കി സ്‌കലോണിയുടെ ഒരു ലോട്ടറി ചെക്ക്‌. It was all for nothing ഗയ്‌സ്‌. 60 മിനിറ്റിൽ സ്‌പെയിൻ ഫ്രീകിക്ക്‌ തൊലച്ചു. 62 മിനിറ്റിൽ ഒയർസബാലും ഫാബിയാനും ബെഞ്ചിലേക്ക്‌. ടോറസും പെഡ്രിയും ഫുൾ റിസായി ഗ്ര‍ൗണ്ടിലേക്ക്‌. തൊട്ടുപിന്നാലെ ഒൽമോയുടെ ഷോട്ടിന്‌ മുന്നിൽ Emi Wall. സ്‌പാനിഷ്‌ കുക്കിങ്‌ തകൃതി. പക്ഷേ വേവുന്നില്ല. സെക്കൻഡ്‌ ഹൈഡ്രേഷൻ ബ്രേക്ക്‌ കഴിഞ്ഞയുടനെ റൊമേറോയും ഡിപോളും ബെഞ്ചിലേക്ക്‌ നോട്ടീ ബോയ്‌ സിമിയോണിയും മെഡിനയും ഒരുകാൽ നോക്കാൻ ഗ്ര‍ൗണ്ടിലേക്ക്‌. 75 മിനിറ്റിൽ ഒൽമയും ബയേണയും കയറി മറീനോയും വില്യംസും ഇറങ്ങിയതോടെ ഗ്ര‍ൗണ്ടിൽ സ്‌പാനിഷ്‌ വൈൽഡ്‌ ഫയർ. 77, 80, 81, 82 മിനിറ്റിൽ സ്‌പാനിഷ്‌ കുക്കിങ്ങിൽ മണ്ണിട്ട്‌ എമി മാർടിനസ്‌. 82 മിനിറ്റിൽ എൺസോയ്‌ക്ക്‌ ഫസ്‌റ്റ്‌ യെല്ലോ. 87. 89 മിനിറ്റിൽ ഇപ്പോ ശരിയാക്കിതരാം വൈബിൽ സ്‌പാനിഷ്‌ പൂക്കികൾ അർജന്റീനൻ ബോക്‌സിൽ. താൻ ചത്തിട്ടുമതീന്ന്‌ ഗോളി എമി. ഇഞ്ച്വറി ടൈമിൽ എൺസോയുടെ പൂക്കിത്തരം വീണ്ടും. Again yellow with red. അർജന്റീന മെസിയുടെ ജേഴ്‌സി നന്പറായി. ല‍ൗട്ടാര മാർടിനെസിനെ ഇറക്കിവിടേണ്ട സമയമാണ്‌. പക്ഷേ, എൺസോ കറയിയതോടെ ഡിഫൻസ്‌ വീക്കായി. ഡിഫൻസീന്ന്‌ ഉള്ള ആളെക്കൂടി വലിച്ചാൽ പിന്നെ ബോക്‌സിൽ ഫുൾ പൂക്കിയടിയും കൊലവിളിയുമായിരിക്കും. എത്തുന്നിടത്ത്‌ എത്തട്ടെ മക്കളെയെന്ന്‌ സ്‌കലോണി.


എക്‌സ്‌ട്രാ ടൈമിന്റെ തുടക്കത്തിൽ നിക്കോ വില്യംസിലൂടെ സ്‌പെയിൻ ഫെസ്‌റ്റിവൽ. but അറ്റാക്കിങ്ങിനിടെ മെറീനോ ഒട്ടമണ്ടിയെ ചൊറിഞ്ഞതിനാൽ വാറുണ്ണി കണ്ണുരുട്ടി. ഗോൾ കാൻസൽഡ്‌. 103 മിനിറ്റിൽ മെറീനോ മിസാക്കി. 106 മിനിറ്റിൽ സ്‌പാനിഷ്‌ ഹിസ്‌റ്റോറിക്കൽ ഗോൾ. സ്‌കോർ 1–0. പിന്നെയും ടോറസ്‌ വീണ്ടും ഫയറായെങ്കിലും ഓഫ്‌സൈഡ്‌. ഗോൾ കാൻസൽഡ്‌. Every time scenario മിശിഹ ഉണർന്നു. പിന്നെ ചില ശ്രമങ്ങൾ. മക്‌അലിസ്‌റ്ററിന്‌ യെല്ലോ. ഫ്രീകിക്കും കോർണർകിക്കും പക്കാ അൺലക്കി മൊമന്റ്‌സ്‌. 117 മിനിറ്റിൽ മെസിയുടെ ഒറ്റയാൾ പോരാട്ടം കണ്ട്‌ കണ്ണുനിറഞ്ഞ്‌ ഇനിയുമൊരു മിറാക്കിൾ പ്രതീക്ഷിച്ച്‌ ഫാൻസ്‌ ഇൻ ഹൈ ബിപി. പക്ഷേ സ്‌പാനിഷ്‌ ഡിഫൻസ്‌ പക്ക അൾട്ടിമേറ്റ്‌ ബോസ്‌ ലെവൽ. ഗ്ര‍ൗണ്ടിൽ തലകുനിച്ചുനിന്ന മെസിയെ കണ്ട്‌ ഫുട്‌ബോൾ വേൾഡ്‌ മൊത്തം ഇൻ ഡാർക്ക്‌ മോഡ്‌. വല്ലാത്തൊരു ഡിപ്രഷൻ തന്നെ. Honestly it's the Literal end of GOAT era. ഒരിക്കലും മറക്കാൻ പറ്റാത്ത പെയിൻഫുൾ ആയൊരു ending. അത്രമേൽ ഹാർട്ട്‌ ബ്രേക്കിങ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home