തിരക്കിട്ട ബസിൽ കയറി ലഡു വിതരണം നടത്തി; ഐഷ പോറ്റിയെ ചോദ്യം ചെയ്ത് യാത്രക്കാർ

ബസില്‍ ലഡു വിതരണം നടത്തുന്ന ഐഷ പോറ്റി, യാത്രക്കാരന്‍ ചോദ്യം ചെയ്യുന്നു
കൊല്ലം: കൊട്ടാരക്കരയിൽ യാത്രക്കാരുമായി പോകുന്ന ബസ് നിർത്തിച്ച് ലഡു വിതരണം നടത്തിയ ഐഷ പോറ്റിയെ ചോദ്യം ചെയ്ത് യാത്രക്കാർ. പ്രിയദർശിനി പദ്ധതി 100 ദിവസമായെന്ന് പറഞ്ഞായിരുന്നു ബസിന്റെ ട്രിപ്പ് നിർത്തിച്ച് ഐഷ പോറ്റിയും കോൺഗ്രസ് പ്രവർത്തകരും യാത്രക്കാർക്ക് ലഡു വിതരണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കെഎസ്ആർടിസി ഡിപ്പോയിൽ യോഗം ചേർന്നതിന് പിന്നാലെ തിരക്കേറിയ ബസിനകത്ത് കയറിയായിരുന്നു ഐഷ പോറ്റി ലഡു വിതരണം നടത്തിയത്. ഇതിനിടെ എത്രനേരമായി വണ്ടി നിർത്തിയിട്ടിട്ട്, തോന്നിവാസം കാണിക്കാനുള്ള സ്ഥലമാണോ ബസ് എന്ന് യാത്രക്കാരൻ ചോദിച്ചു. രാഷ്ട്രീയമാണ് എതിർപ്പിന് പിന്നിലെന്ന് ഐഷ പോറ്റി ആരോപിച്ചു.
എന്നാൽ ബസ് ഒരുപാട് നേരമായി വൈകുന്നുവെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടി ശരിയല്ലെന്നും യാത്രക്കാരനും പറഞ്ഞു. തർക്കം കൂടിയതിനെ തുടർന്ന് പൈസ തിരികെ തരാൻ ആവശ്യപ്പെട്ട യാത്രക്കാരൻ ബസിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കൂടുതലൊന്നും പറയണ്ട, അധികമൊന്നും താമസിച്ചിട്ടില്ലെന്നാണ് ഐഷ പോറ്റിക്കൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകരുടെ ന്യായീകരണം.









0 comments