ad
Deshabhimani

അർജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു

ARG.JPG
വെബ് ഡെസ്ക്

Published on Jul 12, 2026, 03:20 PM | 1 min read

കോഴിക്കോട്: സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന ലോകകപ്പ് സെമി ഫൈനലേക്ക് കടന്ന വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് ഗുരുതരമായി പരിക്കേറ്റത്. സഹദിന്റെ ഇടത്തേ കൈയ്യിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.


അർജന്റീനയുടെ വിജയത്തിൽ രണ്ടു കൈയിലും പടക്കവുമായി ആഘോഷക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതുകൈയിലെ പടക്കത്തിനും തീപിടിക്കുകയായിരുന്നു.


സ്വിറ്റ്‌സർലൻഡിനെ 3-1നാണ് അർജന്റീന തർത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടീനെസും നേടിയ ഗോളുകളിലാണ് അർജന്റീന കുതിച്ചത്. ആദ്യ പകുതിയിൽ അലക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കു വേണ്ടി ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ഡാൻ എൻഡോയ് സ്വിറ്റ്‌സർലൻ‍ഡിനു വേണ്ടി ഗോൾ മടക്കി. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home